Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രധാനമന്ത്രി വെള്ളിയാഴ്ച എത്തുന്നു, പൊതുയോഗത്തിലും പങ്കെടുത്തേക്കും

തൃശൂർ- ഗുരുവായൂർ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയിലെത്തും. ശനിയാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി അവിടെ പൊതുയോഗത്തിലും പ്രസംഗിച്ചേക്കും.
ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്‌കൂൾ മൈതാനിയിൽ പൊതുയോഗത്തിൽ സംസാരിക്കുമെന്നാണ് അറിയുന്നത്. 
ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പ്രസംഗിക്കുകയാണെങ്കിൽ രണ്ടാമതും പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷമുള്ള ആദ്യ പൊതുയോഗമായിരിക്കുമത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനൊപ്പമെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ 
കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ അടക്കമുള്ള ബി.ജെ.പി സംസ്ഥാന നേതാക്കളെത്തും.
സന്ദർശനം പ്രമാണിച്ച് ഗുരുവായൂരിൽ സുരക്ഷാ ക്രമീകരണങ്ങളും റോഡ് അറ്റകുറ്റപ്പണികളും തകൃതിയായി നടക്കുകയാണ്. എസ്.പി.ജിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഗുരുവായൂരിൽ ചേർന്നു. ജില്ല കലക്ടർ ടി.വി. അനുപമ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തുടർച്ചയായാണ് ഇന്നലെ ഗുരുവായൂരിൽ അവലോകന യോഗം നടത്തിയത്. 
പ്രധാനമന്ത്രി ഹെലികോപ്റ്റർ ഇറങ്ങുന്ന ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. റോഡ് മാർഗം വരേണ്ടിവരികയാണെങ്കിൽ അതിനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തുന്നുണ്ട്. ഉച്ചയോടെ ക്ഷേത്രനഗരി എസ്.പി.ജിയടക്കമുള്ള സുരക്ഷാസേനയുടെ വലയത്തിലാകും. മെറ്റൽ ഡിറ്റക്ടറുകളും മറ്റും കൂടുതലായി സ്ഥാപിക്കും. കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്തർക്ക് ബുദ്ധിമുട്ടുകൾ ഇല്ലാത്ത വിധമായിരിക്കും സുരക്ഷാ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളെന്ന് പോലീസ് അധികൃതർ പറഞ്ഞു. പൊതുജനങ്ങൾ സഹകരിക്കണമെന്നും പോലീസ് അഭ്യർഥിച്ചു.
 

Latest News