ഖത്തര്‍ സന്ദര്‍ശനം ഇപ്പോള്‍ കൂടുതല്‍ എളുപ്പം

ദോഹ- കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് പുതിയ സംവിധാനവുമായി ഖത്തര്‍. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഉപരോഘം നേരിടുന്ന ഖത്തര്‍ നേരത്തെ തന്നെ വിസ നയത്തില്‍ ഇളവ് വരുത്തിയിരുന്നു. വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനായി ആഭ്യന്തര മന്ത്രാലയം ഇ-നോട്ടിഫിക്കേഷന്‍ (ഇലക്ട്രോണിക് വിസിറ്റര്‍ ഓതറൈസേഷന്‍) സംവിധാനമാണ് തുടങ്ങിയത്.
ഓഗസ്റ്റ് 16 വരെ വിദേശ സഞ്ചാരികള്‍ക്കും പ്രവാസികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഖത്തര്‍ സന്ദര്‍ശനം സുഗമമാക്കുകയാണ് ഇ-നോട്ടിഫിക്കേഷന്റെ ലക്ഷ്യം. ദേശീയ ടൂറിസം കൗണ്‍സിലി(എന്‍ടിസി)ന്റെ പങ്കാളിത്തത്തോടെയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. എല്ലാ ലോക രാജ്യങ്ങളിലെ പൗരന്മാര്‍ക്കും സൗജന്യ വിസ ഓണ്‍അറൈവല്‍ ലഭിക്കും.
ഓഗസ്റ്റ് 16 വരെ വീസ ഓണ്‍ അറൈവല്‍ സൗകര്യത്തിന് www.qatarvisaservices.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. 24 മണിക്കൂറിനകം വിസ അനുമതി അറിയിപ്പ് ലഭിക്കും.

 

Latest News