Sorry, you need to enable JavaScript to visit this website.
Thursday , March   30, 2023
Thursday , March   30, 2023

ഒരു രാത്രി ഒരുമിച്ച് കഴിയാന്‍  സംവിധായകന് ആഗ്രഹം- ഷാലു ശാമു

ചെന്നൈ-മീ ടു വെളിപ്പെടുത്തലുമായി തമിഴ് നടി ഷാലു ശാമു. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു താരം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മീ ടൂ പോലെയുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ, അതാണോ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ കുറയുന്നതിന് കാരണമെന്നുമെന്നുള്ള ചോദ്യമായിരുന്നു താരത്തോട് ചോദിച്ചത്.
ഇതിനെ താന്‍ ധൈര്യപൂര്‍വ്വം നേരിട്ടുവെന്നും താരം കുറിച്ചിട്ടുണ്ട്. അതുകൊണ്ട് പരാതിയൊന്നും നല്‍കിയിരുന്നിരുന്നില്ലെന്നും നല്‍കിയാലും പ്രസ്തുത വ്യക്തി തെറ്റ് അംഗീകരിക്കില്ലെന്നും താരം പറയുന്നു. ആ സംവിധായകന്‍ ആരാണെന്നുള്ള വിവരം പുറത്തുവിട്ടിരുന്നില്ല.
മുന്‍നിര സംവിധായകരിലൊരാളാണ് തന്നോട് മോശമായി പെരുമാറിയത്. വിജയ് ദേവരക്കൊണ്ടയുടെ നായികാവേഷമാണ് അദ്ദേഹം ഓഫര്‍ ചെയ്തത്. അദ്ദേഹത്തോടൊപ്പമുള്ള ഒരു രാത്രിയായിരുന്നു ഇതിനായി ആവശ്യപ്പെട്ടത്.
മീടു തുറന്നുപറച്ചിലുകള്‍ സജീവമായതോടെയാണ് സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന മോശം സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. നടുക്കുന്ന തരത്തിലുള്ള വെലിപ്പെടുത്തലുകളുമായാണ് പല താരങ്ങളും എത്തിയത്. പല വിഗ്രഹങ്ങളും ഇത്തരം തുറന്നുപറച്ചിലുകളില്‍ തകര്‍ന്നടിയുമെന്ന വിലയിരുത്തലുകളും തുടക്കം മുതല്‍ത്തന്നെ പുറത്തുവന്നിരുന്നു.സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വീണ്ടും വ്യക്തമായത് ഇത്തരം തുറന്നുപറച്ചിലുകളിലൂടെയായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ഇത്തരത്തിലുള്ള കാര്യങ്ങള്‍ വൈറലായി മാറിയത്.

Latest News