തബൂക്ക്- ആലപ്പുഴ മാവേലിക്കര വെട്ടിയാർ സ്വദേശി സമീറുദ്ദീൻ (45) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഇന്നലെ രാവിലെ 7.15 ന് തബൂക്ക് ന്യൂ കിംഗ് ഫഹദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പെരുന്നാൾ നമസ്‌കാരത്തിന് പുറപ്പെടാനുള്ള തയാറെടുപ്പിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇദ്ദേഹത്തെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചു വർഷമായി തബൂക്ക് ഫ്രാകോ മെയിന്റനൻസ് കമ്പനിയിലെ ഫയർ ഫൈറ്റിംഗ് ടെക്‌നിഷ്യനായി ജോലി ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് ഭാര്യാസഹോദരൻ ശഹദ് ദമാമിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി തബൂക്കിൽ ഖബറടക്കും. സി.സി.ഡബ്ല്യൂ ചെയർമാൻ സിറാജ് കാര്യവേലി, മാസ് തബൂക്ക് ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ നിയമ നടപടികൾ പുരോഗമിക്കുന്നു. കുഞ്ഞിമോൻ--നബീസ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: സജ്‌ന. മക്കൾ: അൽഅമീൻ (7), അമാനിയ (രണ്ട് മാസം). ഷൈലജ, ഷീബ എന്നിവർ സഹോദരങ്ങളാണ്.