Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബി.ജെ.പിയ്ക്ക്  ചെലവ് 27000 കോടി 

മുംബൈ-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ചിലവഴിച്ചത് 27000 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. സെന്റര്‍ഫോര്‍ മീഡിയാ സ്റ്റഡീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ബിജെപി 27000 കോടി ചെലവഴിച്ചെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പണമിറക്കിയത് ബിജെപിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. തിരഞ്ഞെടുപ്പില്‍ ആകെ ചിലവായ തുകയുടെ 45 ശതമാനവും ബി.ജെ.പിയാണ് ഉപയോഗിച്ചിരിക്കുന്നത്. 60,000 കോടി രൂപയാണ് മൊത്തം തിരഞ്ഞെടുപ്പിന് ചിലവായിരിക്കുന്നത്. ഇതില്‍ ശരാശരി ഓരോ ലോക്‌സഭാ മണ്ഡലത്തിലും 100 കോടിയോളം ചെലവഴിച്ചിട്ടുണ്ടാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
12,000-15000 കോടി വരെ വോട്ടര്‍മാര്‍ക്ക് നേരിട്ടും, 20,000 25,000 കോടി വരെ പ്രചാരണങ്ങള്‍ക്കും, 10,000-12,000 കോടി വരെ ഔദ്യോഗിക ചിലവുകള്‍ക്കും, 3,0006,000 കോടി വരെ മറ്റ് ചിലവുകളിലുമായി പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 
1998ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ആകെ ചെലവാക്കിയത് മൊത്ത ചിലവിന്റെ 20 ശതമാന0 മാത്രമായിരുന്നു.എന്നാല്‍, 2019 ആയപ്പോഴേക്കും അത് 45 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പണമൊഴുകിയത് ഈ തിരഞ്ഞെടുപ്പിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

Latest News