സ്വകാര്യമേഖലയിലും കുവൈത്ത് സ്വദേശികളെ കൂട്ടും

കുവൈത്ത് സിറ്റി- സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതിനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. സാങ്കേതിക വിഷയങ്ങള്‍ സ്വായത്തമാക്കുന്നതിന് സ്വദേശി വിദ്യാര്‍ഥികളെ പര്യാപ്തമാക്കുന്നതിന് വിദ്യാഭ്യാസ രംഗത്ത് കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് പരിപാടി.
സാഹിത്യം, ഭരണനിര്‍വഹണം തുടങ്ങിയ പരമ്പരാഗത പഠനശീലങ്ങള്‍ക്ക് പകരം കൂടുതല്‍ കുട്ടികളെ സാങ്കേതിക വിഷയങ്ങള്‍ പഠിപ്പിക്കും. ഇതിനായി കുട്ടികള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കുന്നതാകും പദ്ധതി. ഇതു സംബന്ധിച്ച പ്രഖ്യാപനം അടുത്തമാസം ഉണ്ടാകും.

 

Latest News