Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ പൊതുമേഖലയില്‍ വിദേശി ജീവനക്കാര്‍ കുറയുന്നു

കുവൈത്ത് സിറ്റി- കുവൈത്തില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 4.5 ശതമാനം കുറഞ്ഞതായി കണക്കുകള്‍. ഒരു വര്‍ഷത്തിനിടെ 4.5% അഥവാ 3853 പേരുടെ കുറവാണ് വന്നിരിക്കുന്നത്. സ്വദേശിവല്‍ക്കരണ പദ്ധതി ക്രിയാത്മകമായി നടപ്പാക്കിയതാണ് ഇതിന് കാരണം.
സാമ്പത്തിക കാര്യമന്ത്രി മറിയം അല്‍ അഖീല്‍ പാര്‍ലമെന്റില്‍ നല്‍കിയ വിശദീകരണം അനുസരിച്ച് പൊതുമേഖലയില്‍ 81,817 വിദേശികളാണ് ജോലി ചെയ്യുന്നത്. മുന്‍ വര്‍ഷം 85,670 വിദേശികള്‍ ജോലി ചെയ്തിരുന്നു. നിലവിലുള്ള വിദേശികളില്‍ 4273 പേര്‍ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരും 46,968 പേര്‍ അറബ് രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള 27,208 പേര്‍ പൊതുമേഖലയിലുണ്ട്.

 

Latest News