സുഡാനിലേക്കുള്ള എമിറേറ്റ്‌സ് വിമാനങ്ങള്‍ റദ്ദാക്കി

അബുദാബി- സുഡാനിലെ സംഘര്‍ഷാത്മകമായ രാഷ്ട്രീയ സാഹചര്യം നിമിത്തം ഖാര്‍ത്തൂമിലേക്കുള്ള വിമാനങ്ങള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് റദ്ദാക്കി. ദുബായില്‍നിന്ന് ഖാര്‍ത്തൂമിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന ഇ.കെ 733, ഇ.കെ 734 എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്.
രാഷ്ട്രീയ സംഘര്‍ഷത്തില്‍ സുഡാനില്‍ 13 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. പുതിയ ജനാധിപത്യ സര്‍ക്കാരിനായി ജനങ്ങള്‍ സമരപാതയിലാണ്. ഉമര്‍ ബഷീര്‍ സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞ ശേഷം രാജ്യത്ത് അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണ്.

 

 

Latest News