Sorry, you need to enable JavaScript to visit this website.

ജഗതിയുടെ പരസ്യ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ 

കൊച്ചി- ഏഴു വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ പരസ്യത്തിലൂടെ തിരിച്ചുവരവ് നടത്തുന്നുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ കേട്ടത്. സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യ ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്.ജഗതിയുടെ മകന്‍ രാജ്കുമാര്‍ ആരംഭിച്ച പരസ്യ കമ്പനിയായ 'ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്' നിര്‍മ്മിച്ച പരസ്യമിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയാണ്. ജഗതിയ്‌ക്കൊപ്പം മകന്‍ രാജ്കുമാര്‍ മകള്‍ പാര്‍വതി ഷോണ്‍ എന്നിവരും പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്. തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന തീം പാര്‍ക്കിന്റെ പരസ്യമാണിത്. മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന്! മെയ് 28ന് കൊച്ചിയില്‍ വച്ചാണ് പരസ്യ ചിത്രം പ്രകാശനം ചെയ്തത്. ജഗതിയെ വീണ്ടും മേക്കപ്പ് അണിയിച്ചു ക്യാമറയ്ക്കു മുന്നിലേക്ക് എത്തിച്ചത് പട്ടണം ഷായാണ്. സന്തോഷ് ശിവന്റെ അസോസിയേറ്റായി പ്രവര്‍ത്തം തുടങ്ങി തമിഴില്‍ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ അരവിന്ദ് സി0ഗാണ് ക്യാമറാമാന്‍. മണിരത്‌നത്തിന്റെ ടീമംഗവും തമിഴ് സിനിമകളിലൂടെ പ്രശസ്തനുമായ സതീഷ് സൂര്യ എഡിറ്റി0ഗ് നിര്‍വഹിക്കുന്നു. സംഗീത സംവിധാനം ജാസി ഗിഫ്റ്റ്. സംവിധാനം സിദ്ധിന്‍.

Latest News