രാജ്യദ്രോഹികളാക്കിയവരുടെ യോഗ ദിനാചരണം പള്ളിയില്‍

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാന്‍ നേടിയപ്പോള്‍ മുംബൈ മീരാ റോഡിലെ മസ്ജിദില്‍ ദാവൂദി ബോറ മുസ്‌ലിംകള്‍ അത് ആഘോഷിച്ചുവെന്ന വ്യാജ വിഡിയോ ഓണ്‍ലൈനില്‍ വൈറലായിരുന്നു. പാക്കിസ്ഥാനിലെ ദാവൂദി ബോറ മുസ്‌ലിംകള്‍ റാവല്‍പിണ്ടിയിലെ കമ്മ്യൂണിറ്റി ഹാളില്‍ വലിയ സ്‌ക്രീനില്‍ മത്സരം കാണുന്ന വിഡിയോ ആണ് ഇന്ത്യയിലെ മുസ്‌ലിംകള്‍ ആഹ്ലാദം പ്രകടപ്പിക്കുന്നുവെന്ന അടിക്കുറിപ്പോടെ പ്രചരിപ്പിച്ചിരുന്നത്.
രാജ്യദ്രോഹികളെന്ന് ആക്ഷേപിക്കപ്പെട്ട ബോറ മുസ്‌ലിംകള്‍ അന്താരാഷ്ട്ര യോഗ ദിനത്തില്‍ പള്ളിയില്‍ വെച്ച് യോഗ അഭ്യസിച്ച ദൃശ്യങ്ങളും ഓണ്‍ലൈനില്‍ പ്രചരിച്ചു.
യു.എ.ഇയിലെ ബോറ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തിയ പ്രത്യേക യോഗാഭ്യാസത്തിന്റെ ചിത്രങ്ങള്‍ സെന്റര്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ അംബാസഡറാണ് ട്വീറ്റ് ചെയ്തത്.

 

 

Latest News