Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി മനുഷ്യാവകാശ കമ്മീഷനില്‍ വിദേശികള്‍ നൂറോളം പരാതി നല്‍കി

റിയാദ് - ദേശീയ മനുഷ്യാവകാശ കമ്മീഷന് ഒരു മാസത്തിനിടെ 260 പരാതികൾ ലഭിച്ചു. ഇതിൽ 41 ശതമാനം പരാതികളും നൽകിയത് വനിതകളാണ്. വനിതകളിൽ നിന്ന് 106 പരാതികൾ ലഭിച്ചു. റജബ് മാസത്തിലാണ് കമ്മീഷന് ഇത്രയും പരാതികൾ ലഭിച്ചത്. പരാതികളിൽ 162 എണ്ണം സൗദികളിൽ നിന്നും 98 എണ്ണം വിദേശികളിൽ നിന്നുമാണ് ലഭിച്ചത്. 


തിരിച്ചറിയൽ കാർഡും പൗരത്വവുമായി ബന്ധപ്പെട്ട് 50, ക്രിമിനൽ കേസുകളിലെ നീതിനിർവഹണവുമായി ബന്ധപ്പെട്ട് 43 എന്നിങ്ങനെയാണ് പരാതികൾ ലഭിച്ചത്. പീഡനം 41, തൊഴിൽ മേഖല 21, കോടതി നടപടികൾ 20, ആരോഗ്യ സേവനം 15, സാമൂഹിക പരിചരണം 13, വിദ്യാഭ്യാസം ഒമ്പത് എന്നിങ്ങനെയാണ് മറ്റ് തരത്തിൽ റജബ് മാസത്തിൽ ലഭിച്ച പരാതികൾ. ഇവക്കു പുറമെ വേറെ 48 പരാതികളും ഇക്കാലയളവിൽ കമ്മീഷന് ലഭിച്ചു.

ജയിലുകളും ലോക്കപ്പുകളും ജുവനൈൽ ഹോമുകളും അടക്കമുള്ള സ്ഥാപനങ്ങളിൽ റജബ് മാസത്തിൽ കമ്മീഷൻ 189 ഫീൽഡ് പരിശോധനകൾ നടത്തി. ലോക്കപ്പുകളിൽ 86 പരിശോധനകളും ജയിലുകളിൽ 43 പരിശോധനകളും ഭീകരരയെും തീവ്രവാദികളെയും പാർപ്പിക്കുന്ന ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ജയിലുകളിൽ 28 സന്ദർശനങ്ങളും ആരോഗ്യ സ്ഥാപനങ്ങളിൽ 12 പരിശോധനകളും നടത്തി. കുട്ടിക്കുറ്റവാളികളെ പാർപ്പിക്കുന്ന ജുവനൈൽ ഹോമുകളിൽ അഞ്ചും വനിതകളെ പാർപ്പിക്കുന്ന അഭയ കേന്ദ്രങ്ങളിൽ നാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ടും സന്ദർശനങ്ങളും നടത്തി. നീതിന്യായ, തൊഴിൽ മേഖലാ സ്ഥാപനങ്ങളിൽ ഓരോ പരിശോധനകളും മറ്റു സ്ഥാപനങ്ങളിൽ ഏഴു പരിശോധനകളും റജബ് മാസത്തിൽ കമ്മീഷൻ നടത്തി. 


മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട ഒമ്പതു കേസുകൾ സന്ദർശനങ്ങൾക്കിടെ കണ്ടെത്തി. ഇതിൽ അഞ്ചെണ്ണം ആരോഗ്യ മേഖലാ സ്ഥാപനങ്ങളിലാണ് കണ്ടെത്തിയത്. അവശേഷിക്കുന്ന കേസുകൾ കണ്ടെത്തിയത് നീതിനിർവഹണ, വിദ്യാഭ്യാസ മേഖലകളിലാണെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. 

Latest News