കാരുണ്യത്തിന്റെ ഹൃദയസ്പന്ദനങ്ങളുമായി ശൈഖ് മുഹമ്മദ് ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ്

ദുബായ്- ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ക്ക് നടത്തുന്ന ഹൃദയശസ്ത്രക്രിയില്‍ ഇന്ത്യയില്‍നിന്നുള്ള കുട്ടികളും. ജൂലൈ, നവംബര്‍ മാസങ്ങളില്‍ രണ്ട് ശസ്ത്രക്രിയ ക്യാംപെയിന്‍ ഇതിനായി ആരംഭിക്കും. ഏഴു രാജ്യങ്ങളില്‍നിന്നുള്ള 2000 കുരുന്നുകള്‍ക്കു പുതുജീവിതം സമ്മാനിച്ചാണ് ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ സേവനം. ദുബായ് ഹെല്‍ത്ത് അതോറിറ്റിയും മുഹമ്മദ് ബിന്‍ റാഷിദ് സേവന സന്നദ്ധ സ്ഥാപനവും കൈകോര്‍ത്താണ് പദ്ധതി.
ഇന്ത്യയിലും മൗറീഷ്യസിലുംനിന്നുള്ള കുട്ടികള്‍ക്കായി ജൂലൈ, നവംബര്‍ മാസങ്ങളില്‍ രണ്ട് ശസ്ത്രക്രിയ ക്യാംപെയിന്‍ ആരംഭിക്കും. ഹൃദയ ശസ്ത്രക്രിയകള്‍ക്കു പുറമേ ഗുരുതര സ്വഭാവമുള്ള ഉദര രോഗങ്ങള്‍ക്കും ചികിത്സ നല്‍കുന്നുണ്ട്.

 

Latest News