ഡോ. ആസാദ് മൂപ്പന് 10 വര്‍ഷ യു.എ.ഇ വിസ

ദുബായ്- ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പന് പത്ത് വര്‍ഷത്തെ യു.എ.ഇ വിസ ലഭിച്ചു. ആസാദ് മൂപ്പന്റെ ഭാര്യ നസീറാ ആസാദിനും വിസ ലഭിച്ചിട്ടുണ്ട്. യു.എ.ഇയുടെ ആരോഗ്യ രംഗത്തെ വികസനത്തിലൂന്നിയുള്ള ബിസിനസ് പ്രയത്‌നങ്ങള്‍ ഫലം കണ്ടതിനുള്ള അംഗീകാരമായി ഈ നേട്ടത്തെ കാണുന്നുവെന്ന് ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.
1987ല്‍ ദുബായില്‍ ക്ലിനിക്ക് സ്ഥാപിച്ചുകൊണ്ടാണ് ഡോ.ആസാദ് മൂപ്പന്‍ ആരോഗ്യ ബിസിനസ് രംഗത്ത് പ്രവേശിച്ചത്. നിലവില്‍ 24 ആശുപത്രികളും 219 ഫാര്‍മസികളുമുണ്ട്. നിരവധി ഇന്ത്യന്‍ വ്യവസായികള്‍ ദീര്‍ഘകാല വിസ സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്.

 

Latest News