ദല്‍ഹിയില്‍ മെട്രോയിലും ബസിലും  സ്ത്രീകള്‍ക്ക് സൗജന്യ യാത്ര 

ന്യൂദല്‍ഹി- ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ഡല്‍ഹി മെട്രോയിലും ബസ്സുകളിലും ഇനി സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. കേന്ദ്ര സര്‍ക്കാരിനൊപ്പം ഡല്‍ഹി മെട്രോയിലെ 50 ശതമാനം ഓഹരി പങ്കാളിത്തമുള്ള ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാര്‍ ബസ്, മെട്രോ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്രചെയ്യാനുള്ള സംവിധാനം ഒരുക്കുന്നത്. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി കൈലാഷ് ഗഹ്ലോട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ (ഡിഎംആര്‍സി) മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ പരിശോധിക്കാന്‍ ഡിഎംആര്‍സി അധികൃതരോട് അഭ്യര്‍ഥിച്ചതായി കൈലാഷ് ഗെഹ്ലോട്ട് പറഞ്ഞു. 

Latest News