Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ട്രംപ് ലണ്ടനിലെത്തുമ്പോള്‍  കോമാളി ബലൂണുമായി പ്രതിഷേധം 

ലണ്ടന്‍- അമേരിക്കന്‍ പ്രസിണ്ടന്റ് ട്രംപ് തിങ്കളാഴ്ച ലണ്ടനിലെത്താനിരിക്കെ ശക്തമായ പ്രതിഷേധവുമായി യുകെയിലെ ജനങ്ങള്‍.
നേരത്തെയും ട്രംപിനെതിരെ നിലപാടെടുത്ത ലണ്ടന്‍ മേയര്‍ തന്നെയാണ് ഇപ്പോഴും പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കുന്നത്. ട്രംപിന്റെ കൂറ്റന്‍ ബൊമ്മ ബലൂണ്‍ പ്രതിഷേധക്കാര്‍ക്ക് പറത്താനും അനുമതി നല്‍കി കഴിഞ്ഞു,
തന്റെ മൂന്ന് ദിവസത്തെ യുകെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഈ വരുന്ന തിങ്കളാഴ്ചയാണ് ട്രംപ് എത്തുന്നത്. ട്രംപ് കടുത്ത കുടിയേറ്റ വിരുദ്ധ മനോഭാവവും മുസ്‌ലിം  വിരുദ്ധതതയിലും പ്രതിഷേധിച്ചാണ് ശക്തമായ പ്രതിഷേധം നടത്തുന്നത്. മുന്‍ സന്ദര്‍ശന വേളയിലും കടുത്ത പ്രതിഷേധമായിരുന്നും അമേരിക്കന്‍ പ്രസിണ്ടന്റിനെതിരെ ഉയര്‍ന്നിരുന്നത്.
ഈ പ്രാവശ്യം ട്രംപിന്റെ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസത്തില്‍ അതായത് ചൊവ്വാഴ്ച പാര്‍ലിമെന്റ് സ്‌ക്വയറിന് മുകളിലൂടെ ട്രംപിന്റെ കോമാളി രൂപം പറപ്പിച്ചായിരിക്കും പ്രതിഷേധം പ്രകടിപ്പിക്കുക. ഇതിനായി മെട്രൊപൊളിറ്റന്‍ പൊലീസില്‍ നിന്നും അവസാന അംഗീകാരം ലഭിക്കുന്നതിനാണ് സംഘാടകര്‍ കാത്തിരിക്കുന്നത്. പൊലീസ് ഇതിനായി തിങ്കളാഴ്ച അനുവാദം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ ട്രംപിന്റെ സന്ദര്‍ശന വേളയില്‍ പ്രതിഷേധിക്കാനായി ട്രംപ് രൂപത്തെ പറത്താന്‍ പൊലീസ് അനുവദിച്ചത് പോലെ ഇപ്രാവശ്യവും അനുവദിക്കുമെന്നാണ് സംഘാടകര്‍ കരുതുന്നത്.
ട്രംപ് ബ്ലിംപ് പറത്തുന്നതിനായി ഗ്രേറ്റര്‍ ലണ്ടന്‍ അഥോറിറ്റി തങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്നാണ് ട്രംപബ് ബ്ലിംപ് ബേബിസിറ്റര്‍മാരിലൊരാളായ അന്ന വിക്കര്‍സ്റ്റാഫ് പറഞ്ഞു. ബ്ലിംപ് പറത്തുന്നതിന് സംഘാകര്‍ സമര്‍പ്പിച്ച അപേക്ഷ സൂക്ഷ്മതയോടെ നിരീക്ഷിച്ചതിന് ശേഷമാണ് ഇതിന് അനുവാദമേകിയിരിക്കുന്നതെന്നാണ് ഗ്രേറ്റര്‍ ലണ്ടന്‍ അഥോറിറ്റിയുടെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തെ യുകെ സന്ദര്‍ശനത്തിനായാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുകെയില്‍ എത്തുന്നത്.

Latest News