പ്രണയിച്ചതിന് മലപ്പുറത്ത്  യുവാവിന് ക്രൂര മര്‍ദനം 

മലപ്പുറം- യുവതിയെ പ്രണയിച്ചെന്ന പേരില്‍ യുവാവിനെതിരെ ക്രൂര മര്‍ദ്ദനം. പെരിന്തല്‍മണ്ണ സ്വദേശി നാഷിദ് അലി എന്നയാള്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്.
വലമ്പൂരിലുള്ള യുവതിയെ പ്രണയിച്ചു എന്ന് ആരോപിച്ച് റെയില്‍വേ ട്രാക്കില്‍ കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ചും തല കീഴാക്കി കെട്ടിത്തൂക്കിയുമായിരുന്നു മര്‍ദ്ദനം. ക്രൂരമായയി മര്‍ദ്ദിച്ച ഗുണ്ടകള്‍ യുവാവിന്റെ കൈ, കാലുകള്‍ അടിച്ചൊടിച്ചു. സിനിമാ സ്‌റ്റൈലില്‍ ആയിരുന്നു ആക്രമണം.
യുവാവിനെ വിളിച്ചു വരുത്തി ഗുണ്ടാ സംഘം യുവാവിനെ റെയില്‍വെ ട്രാക്കില്‍ കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് ഉപദ്രവിച്ചു. പിന്നീട് ഒരു വീട്ടില്‍ കൊണ്ട് പോയി തലകീഴായി കെട്ടിത്തൂക്കി കൈയിലും കാലിലും കത്തികൊണ്ട് വരയുകയും കാലിനടിയില്‍ തീ കൊണ്ട് പൊള്ളിക്കുകയും ചെയ്തു. വീണ്ടും ഒഴിഞ്ഞ പ്രദേശമായ മലമുകളില്‍ കൊണ്ടുപോയി പോയി വീണ്ടും മര്‍ദ്ദിച്ചു.
യുവാവിനെ കൊണ്ട് മൂത്രം കുടിപ്പിച്ചതായും ആരോപണമുണ്ട്. ഗുരുതരാവസ്ഥയിലായ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചു. യുവാവിന്റെ പരാതിയെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News