Sorry, you need to enable JavaScript to visit this website.

റോഹിംഗ്യ അഭയാര്‍ഥികള്‍ക്കായി യു.എ.ഇ സമാഹരിച്ചത് 65 ദശലക്ഷം ദിര്‍ഹം

അബുദാബി- റോഹിംഗ്യ അഭയാര്‍ഥികള്‍ക്കായി ഒരാഴ്ചയോളം നീണ്ട പ്രചാരണ പരിപാടിയിലൂടെ എമിറേറ്റ്‌സ് റെഡ് ക്രസന്റ് സമാഹരിച്ചത് 65 ദശലക്ഷം ദിര്‍ഹം. 10 ലക്ഷം റോഹിംഗ്യകള്‍ക്ക് ഇതിലൂടെ സഹായമെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ബംഗ്ലാദേശില്‍ അഭയാര്‍ഥികളായി കഴിയുന്ന റോഹിംഗ്യകള്‍ക്ക് ഈ തുക എത്തിക്കും. യു.എ.ഇയില്‍ ദേശീയവ്യാപകമായി നടത്തിയ ഫണ്ട് സമാഹരണ പരിപാടിയിലൂടെയാണ് ഈ തുക ലഭിച്ചത്.
സോഷ്യല്‍ മീഡിയയിലടക്കം ഇതിനായി പ്രചാരണം നടത്തിയിരുന്നു. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.
നിരവധി ജീവകാരുണ്യ സംഘടനകള്‍കൂടാതെ ആയിരക്കണക്കിന് വ്യക്തികളും പണം നല്‍കിയിരുന്നു.

 

Latest News