യുവാവിനെ ബ്ലാക്‌മെയില്‍ ചെയ്ത നര്‍ത്തകിക്ക് മൂന്നു മാസം തടവ്

ദുബായ്- അടുത്തിടപഴകുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് 35 കാരനായ സ്വദേശി യുവാവിനെ ബ്ലാക്‌മെയില്‍ ചെയ്ത മൊറോക്കന്‍ നര്‍ത്തകിക്ക് മൂന്നു മാസം തടവ്. നിശാക്ലബില്‍നിന്നെടുത്ത ചിത്രങ്ങളാണ് നര്‍ത്തകി പണം തട്ടാന്‍ ഉപയോഗിച്ചത്.
നര്‍ത്തകിയുമായി അടുത്ത ബന്ധം സ്ഥാപിച്ച യുവാവുമായുള്ള ചിത്രങ്ങള്‍ ഇവര്‍ പകര്‍ത്തുകയായിരുന്നു. വിവാഹം ചെയ്യാനായിരുന്നു ആഗ്രഹമെന്നും മദ്യപാനവും നര്‍ത്തകിയെന്ന ജോലിയും ഉപേക്ഷിക്കാമെന്ന് തനിക്ക് വാക്കു തരികയും ചെയ്തതായി യുവാവ് പറഞ്ഞു.
എന്നാല്‍ വാക്കു പാലിക്കാന്‍ യുവതി തയാറായില്ല. ഇതേത്തുടര്‍ന്ന് ബന്ധം വിച്ഛേദിക്കുകയായിരുന്നു. പിന്നീട് യുവാവിനെ ബന്ധപ്പെട്ട യുവതി പണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് യുവാവ് പോലീസിന്റെ സഹായം തേടിയത്.

 

Latest News