അല്‍ഐന്‍- കളിക്കുന്നതിനിടെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി അകത്തുപെട്ടുപോയ അഞ്ചു വയസ്സുകാരന്‍ ശ്വാസം മുട്ടി മരിച്ചു. കാറിന്റെ പിന്‍വാതില്‍ തുറന്ന് കുട്ടി അകത്തു കടന്നതോടെ അബദ്ധത്തില്‍ കാര്‍ ലോക്ക് ചെയ്തു പോയി. ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞതുമില്ല. മണിക്കൂറുകളോളം വെയിലത്ത് കാറിനകത്ത് കിടന്ന കുട്ടി ശ്വാസംമുട്ടി മരിച്ചു.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാറിനകത്തു കിടക്കുന്നത് കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. വാഹനംനിര്‍ത്തിയിടുമ്പോള്‍ പൂട്ടിയെന്നും അകത്ത് ആരും ഇല്ലെന്നും ഉറപ്പുവരുത്തണമെന്ന് അല്‍ഐന്‍ പോലീസ് ഡയറക്ടര്‍ കേണല്‍ മുബാറക് സെയ്ഫ് അല്‍ സബൂസി പറഞ്ഞു.






