Sorry, you need to enable JavaScript to visit this website.

അബിയുടെ മകന്‍ വെള്ളിത്തിരയില്‍ തിളങ്ങുന്നു 

കൊച്ചി-മലയാളസിനിമയുടെ ഭാവി വാഗ്ദാനം ആണ് ഷൈന്‍ നിഗം എന്ന നടന്‍. ചുരുക്കും സിനിമകളിലൂടെ തന്റെ അഭിനയമികവ് കാണിച്ച താരം ചുരുങ്ങിയ കാലയളവില്‍ ഒട്ടേറെ മികച്ച ചിത്രങ്ങളുടെ ഭാഗമായി. കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രം ഷെയിന്‍ നിംഗം എന്ന നടന്റെ കരിയറിലെ ഒരു വലിയ ബ്രേക്ക് ആയിരുന്നു. ഇപ്പോള്‍ തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ഇഷ്‌കും ഷെയിന്റെ അഭിനയജീവിതത്തിലെ മികച്ച സിനിമകളില്‍ ഒന്നാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനും ഷെയ്‌നിന്റെ കഥാപാത്രത്തിനും ലഭിക്കുന്നത്.
മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരത്തിന് ബോളിവുഡില്‍ നിന്ന് ഓഫറുകള്‍ ലഭിച്ചിരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തിവന്നിരിക്കുന്നത്. ദംഗല്‍ എന്ന ആമിര്‍ഖാന്‍ ചിത്രത്തിന്റെ സംവിധായകനായ നിതിഷ് തിവാരിയാണ് ഷൈനിനെ തന്റെ പുതിയ ചിത്രത്തിലേക്ക് ക്ഷണിച്ചത്. സുഷാന്ത് സിംഗ് രജപുതിനെ നായകനാക്കിയൊരുക്കുന്ന ഛിഛോര്‍ എന്ന ചിത്രത്തിലേക്കായിരുന്നു  താരത്തെ ക്ഷണിച്ചത്.
ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രത്തില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ റോളായിരുന്നു ഷൈനിന്. എന്നാല്‍ അതേ സമയത്തായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിന്റെ ഷൂട്ടിംഗും അതിനാല്‍ ഡേറ്റ് പ്രശ്‌നങ്ങളുണ്ടായി.

Latest News