സൗദിയില്‍ കടലില്‍ അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തി

ബോട്ട് യാത്രികര്‍ അതിര്‍ത്തി സുരക്ഷാ സേനക്കു കീഴിലെ മറൈന്‍ പട്രോളിംഗ് വിഭാഗം ബോട്ടില്‍.
തബൂക്ക് പ്രവിശ്യയിലെ അല്‍ബദഇനു സമീപം നടുക്കടലില്‍ മറിഞ്ഞ ബോട്ട്

തബൂക്ക് - ബോട്ട് മറിഞ്ഞ് നടുക്കടലില്‍ മരണത്തെ മുഖാമുഖം കണ്ട മൂന്നു പേരെ അതിര്‍ത്തി സുരക്ഷാ സേനക്കു കീഴിലെ മറൈന്‍ പട്രോളിംഗ് വിഭാഗം രക്ഷപ്പെടുത്തി. ബോട്ട് മറിഞ്ഞതായി ഉടമയായ സൗദി പൗരന്‍ തബൂക്ക് പ്രവിശ്യയിലെ അല്‍ബദഅ് സെക്ടര്‍ അതിര്‍ത്തി സുരക്ഷാ സേനാ കണ്‍ട്രോള്‍ റൂമില്‍  അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ മറൈന്‍ പട്രോളിംഗ് യൂനിറ്റുകള്‍ അപകട സ്ഥലത്തേക്ക് തിരിച്ചുവെന്ന് തബൂക്ക് പ്രവിശ്യ അതിര്‍ത്തി സുരക്ഷാ സേനാ വക്താവ് ലെഫ്. കേണല്‍ ഫഹദ് അല്‍അനസി അറിയിച്ചു.
 

Latest News