അബുദാബി- യു.എ.ഇയില്‍ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. തുടര്‍ച്ചയായി നാലാം മാസമാണ് പെട്രോളിന് വില കൂടുന്നത്. ജൂണില്‍ പെട്രോളിന് അഞ്ച് ഫില്‍സും ഡീസലിന് മൂന്ന് ഫില്‍സുമാണ് കൂടുക.
ഇതോടെ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.53 ദിര്‍ഹമാകും. ഇപ്പോള്‍ 2.48 ദിര്‍ഹമാണ്. സ്‌പെഷല്‍ 95 2.34 ദിര്‍ഹത്തില്‍നിന്ന് 2.42 ലേക്ക് കൂടും. ഡീസല്‍ 2.53 ലിറ്ററില്‍നിന്ന് 2.56 ദിര്‍ഹമായി കൂടും.






