ഭാരത് സല്‍മാന്‍ ഖാന്റെ പെരുന്നാള്‍ ചിത്രം 

മുംബൈ-സല്‍മാന്‍ ഖാന്‍ നാകനാകുന്ന പുതിയ ചിത്രമാണ് ഭാരത്. ചിത്രം ഈദ് റിലീസായി തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ അഭിനയിച്ച നടി ദിഷ പട്ടാണി സല്‍മാന്‍ ഖാനൊന്നിച്ച് ഇനിയൊരു ചിത്രമുണ്ടാകാന്‍ സാധ്യതയില്ലെന്ന് പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് കാരണമായി ദിഷ ചൂണ്ടിക്കാട്ടിയത്. ഇപ്പോഴിതാ ദിഷയുടെ കമന്റിന് മറുപടിയുമായി സാക്ഷാല്‍ സന്‍മാന്‍ ഖാന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
ദിഷ എന്ത് പ്രായ വ്യത്യാസത്തെക്കുറിച്ചാണ് പറയുന്നത്? പതിനേഴുകാരിയുടെ കൂടെ ഞാന്‍ ഇപ്പോള്‍ ഒരു സിനിമ ചെയ്യുകയാണെന്നായിരുന്നു സല്‍മാന്റെ മറുപടി. ഭാരതില്‍ കത്രീന കൈഫാണ് സന്‍മാന്‍ ഖാന്റെ നായിക. സല്‍മാന്റെ യൗവനകാലഘട്ടം കാണിക്കുന്ന ഭാഗത്താണ് ദിഷ ഉള്ളത്. സര്‍ക്കസ് കൂടാരത്തിലെ ഒരു ട്രപ്പീസ് ആര്‍ട്ടിസ്റ്റായാണ് ദിഷ വേഷമിടുന്നത്.

Latest News