മലയാളി ബാലന്‍ ഷാര്‍ജയിലെ മികച്ച വിദ്യാര്‍ഥി

ഷാര്‍ജ- മികച്ച വിദ്യാര്‍ഥിക്കുള്ള ഷാര്‍ജ എക്‌സലന്‍സ് അവാര്‍ഡ് മലയാളി വിദ്യാര്‍ഥി മുഹമ്മദ് സിഷാന്‍ റിയാദ് നേടി. ഷാര്‍ജ ദല്‍ഹി െ്രെപവറ്റ് സ്‌കൂളിലെ ഗ്രേഡ് ഏഴ് വിദ്യാര്‍ഥിയാണ്. ഷാര്‍ജ കിരീടാവകാശി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുരസ്‌കാരം സമ്മാനിച്ചു.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. ചെസ് കളിയില്‍ തല്‍പരനായ മുഹമ്മദ് സിഷാന്‍ തൃശൂര്‍ സ്വദേശിയും ദുബായില്‍ ഉദ്യോഗസ്ഥനുമായ റിയാദ് അബ്ദുല്‍ റഹ്മാന്റെയും നിഷയുടെയും മകനാണ്. സമ്മാനത്തുക ഇന്ത്യയിലെയും യു.എ.ഇയിലെയും വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായമായി നല്‍കാനാണ് സിഷാന്റെ പരിപാടി.

 

Latest News