ഫെയ്‌സ്ബുക്കില്‍ വര്‍ഗീയത: കാസര്‍കോട്ടുകാരന്‍ കുവൈത്തില്‍ പിടിയില്‍

കുവൈത്ത് സിറ്റി- പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അഭിനന്ദിച്ച് പ്രമുഖ വ്യവസായി നടത്തിയ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ മോശം പരാമര്‍ശം നടത്തിയ കാസര്‍കോട് സ്വദേശിയെ കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.
ഈ മാസം 25 നാണു ഇയാള്‍ സ്ഥാപനത്തിനും ഉടമക്കുമെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. നരേന്ദ്രമോഡി  അധികാരത്തില്‍ വന്നതിനെ അഭിനന്ദിച്ച് പ്രമുഖ വ്യവസായിയായ സ്ഥാപന ഉടമ  കഴിഞ്ഞ ദിവസം പത്ര പ്രസ്താവന നടത്തിയിരുന്നു. വ്യവസായിയുടെ ഈ നിലപാടിനെ വിമര്‍ശിച്ചാണ്  ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. പുറമെ   ഉടമക്കെതിരെ വര്‍ഗീയ ചുവയുള്ള പരാമര്‍ശവും നടത്തി. സംഭവം വിവാദമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞു മറ്റൊരു പോസ്റ്റുമിട്ടു. കഴിഞ്ഞ ദിവസം  കുവൈത്ത് രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയില്‍ എടുത്ത ഇയാളെ ചോദ്യം ചെയ്തു വരുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കനത്ത പിഴയും നാടു കടത്തലുമാണ് ശിക്ഷ.

 

Latest News