Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡിയുടെ പേരില്‍ സ്‌പെഷ്യല്‍ കുല്‍ഫി 

സൂറത്ത്-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ചരിത്ര ജയം ആഘോഷിക്കാന്‍ മോഡിയുടെ പേരില്‍ സ്‌പെഷ്യല്‍ കുല്‍ഫി ഇറക്കിയിരിക്കുകയാണ് സൂറത്തില്‍. സൂറത്തിലെ ഒരു ഐസ്‌ക്രീം പാര്‍ലര്‍ ഉടമയായ വിവേക് അജ്‌മേറയാണ് നരേന്ദ്രമോഡിയുടെയും, ബിജെപിയുടെയും വിജയത്തില്‍ തനിക്കുണ്ടായ സന്തോഷം ഈ സ്‌പെഷ്യല്‍ ഐസ്‌ക്രീമായ മോഡി സീതാഫല്‍ കുല്‍ഫിയിലൂടെ പുറത്തുകൊണ്ടുവന്നത്. 
കുല്‍ഫിയുടെ പ്രധാന പ്രത്യേകത എന്ന് പറയുന്നത് നരേന്ദ്രമോഡിയുടെ മുഖമാണ് കുല്‍ഫിയ്ക്ക് എന്നതാണ്. ഐസ്‌ക്രീം പാര്‍ലറിലെ ജീവനക്കാര്‍ ഒരു ദിവസം മുഴുവന്‍ കഷ്ടപ്പെട്ടാണ് ഇരുന്നൂറോളം കുല്‍ഫികള്‍ ഉണ്ടാക്കിയെടുത്തതെന്ന് വിവേക് പറയുന്നു. 
മെഷീന് പകരം കൈകള്‍ കൊണ്ടാണ് കുല്‍ഫിയില്‍ മോഡിയുടെ മുഖം സൃഷ്ടിച്ചെടുത്തത്. അതിനാലാണ് ഇത്രയേറെ സമയം ഇതിന് വേണ്ടി വന്നതെന്നും വിവേക് പറയുന്നു.
എന്തായാലും ഈ സമയത്ത് മോഡി ഐസ്‌ക്രീം നന്നായി ചെലവാകുന്നുണ്ടെന്ന് വിവേക് പറഞ്ഞു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ ഐസ്‌ക്രീം ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല നരേന്ദ്രമോഡിയുടെ വിജയം ആഘോഷിക്കാന്‍ മോഡി ഐസ്‌ക്രീമിന് 50 ശതമാനം ഡിസ്‌കൌണ്ട് നല്‍കിയിട്ടുണ്ടെന്നും വിവേക് പറഞ്ഞു. 
മോഡിയുടെ സത്യപ്രതിജ്ഞ നടക്കുന്ന മെയ് 30 വരെ മാത്രമാണ് മോഡി സീതാഫാല്‍ കുല്‍ഫി എന്ന് പേരിട്ടിരിക്കുന്ന ഈ കുല്‍ഫി കഴിക്കാന്‍ സാധിക്കൂ. അന്‍പത് ശതമാനം വിലക്കുറവില്‍ വില്‍പനയ്ക്ക് എത്തിച്ച മോഡി സീതാഫല്‍ കുല്‍ഫിക്ക് നല്ല പ്രതികരണമാണ് സൂറത്തില്‍ ലഭിക്കുന്നതെന്നും വിവേക് പറഞ്ഞു. 
നൂറ് ശതമാനം പ്രകൃതിദത്തമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് കുല്‍ഫിയുടെ നിര്‍മ്മാണമെന്നും, ഈ ഐസ്‌ക്രീമില്‍ ഒരു എസന്‍സും ഉപയോഗിച്ചിട്ടില്ലെന്നും വിവേക് പറയുന്നു. 

Latest News