ജഗതി ശ്രീകുമാര്‍ ഏഴ് വര്‍ഷത്തിന്  ശേഷം സ്‌ക്രീനില്‍ 

കൊച്ചി-ഏഴു വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ജഗതി ശ്രീകുമാര്‍ സ്‌ക്രീനിലേയ്ക്ക്. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് വീണ്ടും സ്‌ക്രീനിലേയ്ക്ക് എത്തുന്നത് സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യ ചിത്രത്തിലൂടെയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് കൊച്ചിയില്‍ വച്ചാണ് പരസ്യ ചിത്രം പ്രകാശനം ചെയ്തത്. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന താരത്തിന്റെ ഈ തിരിച്ചുവരവ് വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.ഏഴു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വരുന്ന ജഗതി തന്റെ  ആരോഗ്യനിലയുടെ പരിമിതികളില്‍ നിന്നു കൊണ്ടാണ് അഭിനയിച്ചിരിക്കുന്നത്. ജഗതിയുടെ മകന്‍ രാജ് കുമാറിന്റെ  നിര്‍മ്മാണ കമ്പനിയായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്‍മെന്റ്‌സാണ് ഈ പരസ്യ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങില്‍ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് ഫെയ്‌സ്ബുക്ക് പേജിന്റെ  ഉദ്ഘാടനവും നടന്നു. 

Latest News