Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹൂത്തികള്‍ക്ക് ഹിസ്ബുല്ല മിസൈല്‍ നല്‍കുന്നുവെന്ന് സഖ്യസേന

റിയാദ് - യെമനിലെ ഹൂത്തി മിലീഷ്യകൾക്ക് ലബനോനിലെ ശിയാ മിലീഷ്യകളായ ഹിസ്ബുല്ല ഫാതിഹ് ഇനത്തിൽപെട്ട മിസൈലുകളും പൈലറ്റില്ലാ വിമാനങ്ങളും നൽകിയതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. യെമൻ സൈന്യത്തിന്റെ മിസൈൽ ശേഷി നേരത്തെ ഹൂത്തികൾ കൈവശപ്പെടുത്തിയിരുന്നു. 


മുന്നൂറു മുതൽ അഞ്ഞൂറു കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈലുകളാണ് യെമൻ സൈന്യത്തിന്റെ ശേഖരത്തിൽ നിന്ന് ഹൂത്തികൾ തട്ടിയെടുത്തത്. ഹൂത്തികൾ സൃഷ്ടിക്കുന്ന ഭീഷണി ഇല്ലാതാക്കുന്നതിന് സൈനിക ഓപറേഷന്റെ തീവ്രതയിൽ സഖ്യസേന മാറ്റം വരുത്തിയിട്ടുണ്ട്. ഹൂത്തികളുടെ പക്കലുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇപ്പോഴും മേഖലക്ക് ഭീഷണിയാണ്. ഹൂത്തികൾക്ക് ഇറാനുമായും ഭീകര ഗ്രൂപ്പുകളുമായും ബന്ധമുണ്ട്. യെമനിൽ കഴിയുന്നവരെയും സൗദി അറേബ്യക്കകത്തുള്ളവരെയും ലക്ഷ്യമിട്ട് പൈലറ്റില്ലാ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുന്നതിന് സഖ്യസേന അനുവദിക്കില്ല. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സ്പീഡ് ബോട്ടുകളും അടക്കമുള്ള ഹൂത്തികളുടെ സൈനിക ശേഷി ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ സഖ്യസേന തുടരും. ഈ ആയുധ ശേഷിയാണ് യെമൻ സംഘർഷം ദീർഘിപ്പിക്കുന്നത്. തങ്ങളുടെ പക്കലുള്ള ആയുധ ശേഷിയാണ് സംഘർഷം പരിഹരിക്കുന്നതിനുള്ള യഥാർഥ ചർച്ചകളിൽനിന്ന് വിട്ടുനിൽക്കുന്നതിന് ഹൂത്തികൾക്ക് പ്രേരകം. ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ഭീഷണി ചെറുക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം വഹിക്കണമെന്നും കേണൽ തുർക്കി അൽമാലികി ആവശ്യപ്പെട്ടു.
 

Latest News