എം.ബി.ആര്‍.ജി.ഐ 2018 ല്‍ നല്‍കിയത് 150 കോടി ദിര്‍ഹമിന്റെ ജീവകാരുണ്യ സഹായം

ദുബായ്- ജീവകാരുണ്യ പ്രസ്ഥാനമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് (എം.ബി.ആര്‍.ജി.ഐ) 2018 ല്‍ ലോകവ്യാപകമായി സഹായമെത്തിച്ചത് ഏഴു കോടി ആളുകള്‍ക്ക്. 86 രാജ്യങ്ങളിലായാണ് ഈ സഹായം എത്തിച്ചതെന്ന് ദുബായ് ഓപറയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിക്കിടെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി.
ഫൗണ്ടേഷന് കീഴിലുള്ള 33 സ്ഥാപനങ്ങളും സംരംഭങ്ങളും മൊത്തെ 150 കോടി ദിര്‍ഹമാണ് ഇക്കാര്യത്തില്‍ ചെലവാക്കിയത്.
റിലീഫ്, വിദ്യാഭ്യാസം, ആരോഗ്യം, ദുരന്ത നിവാരണം, സംരംഭകത്വം, ശാക്തീകരണം എന്നീ മേഖലകളിലായാണ് ഇത്രയും പണം ഫൗണ്ടേഷന്‍ ചെലവഴിച്ചത്.

 

Latest News