ദോഹ വിമാനത്താവളത്തില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം

ദോഹ-ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍  ഫേഷ്യല്‍ റെക്കഗ്‌നിഷനിലൂടെ യാത്രക്കാരെ തിരിച്ചറിയാന്‍ സംവിധാനം.സ്മാര്‍ട് എയര്‍പോര്‍ട്ട് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമായാണ് വിമാനത്താവളത്തിലെ പാസഞ്ചര്‍ ടച്ച് പോയിന്റുകളില്‍ മുഖനിര്‍ണയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. യാത്രക്കാരെ തിരിച്ചറിയാന്‍ റെറ്റിന സ്‌കാനിംഗ് ആണ് നിലവില്‍ ഉപയോഗിക്കുന്നത്. മുഖനിര്‍ണയ ബയോമെട്രിക് സംവിധാനം യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സമയലാഭവും ഉണ്ടാക്കും. പാസ്‌പോര്‍ട്ട്, യാത്ര ചെയ്യേണ്ട വിമാനത്തിന്റെ വിശദാംശങ്ങള്‍ എന്നിവയും ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനത്തോട് ബന്ധിപ്പിക്കും.
ചെക്ക് ഇന്‍, ഇമിഗ്രേഷന്‍ നടപടികള്‍ വേഗം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കൂടുതല്‍ സുരക്ഷിതവും മികച്ചതുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനാണ്  ആധുനിക സാങ്കേതികവിദ്യ നടപ്പാക്കുന്നതെന്ന് വിമാനത്താവള ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു.

 

Latest News