ഊര്‍മിളയെ അപമാനിച്ചതിന് കേസെടുത്തു 

മുംബൈ-നടി ഊര്‍മ്മിള മണ്ഡോത്കറിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തു. മഹാരാഷ്ട്ര സ്വദേശി ധനഞ്ജയ കുഡ്ടാര്‍കര്‍ എന്നയാള്‍ക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തിയിരിക്കുന്നത്.
ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ ഊര്‍മ്മിള മണ്ഡോത്കറിനെതിരെ അശ്ലീലം കലര്‍ന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്‌തെന്നാണ് പരാതി. വിവിധ  വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഊര്‍മ്മിള മണ്ഡോത്കര്‍ ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് ലോക്‌സഭാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിയോട് ഊര്‍മ്മിള മണ്ഡോത്കര്‍ പരാജയപ്പെട്ടിരുന്നു.

Latest News