യു.എ.ഇയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

അബൂദബി- യു.എ.ഇയില്‍ സര്‍ക്കാര്‍ മേഖലക്ക് 7 ദിവസത്തെ ഈദുല്‍ ഫിതര്‍ അവധി. ജൂണ്‍ 2 മുതല്‍ 9 വരെയാണ് അവധി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം യു.എ.ഇ മന്ത്രിസഭയാണ് അവധി പ്രഖ്യാപിച്ചത്. ഈ മാസം 31 , ജൂണ്‍ 1 വാരാന്ത്യ അവധി ദിനങ്ങള്‍ കൂട്ടുകയാണെങ്കില്‍ പൊതുമേഖലക്ക് ആകെ 9 ദിവസം അവധി ലഭിക്കും.
സ്വകാര്യമേഖലക്ക് ജൂണ്‍ മൂന്നിനാണ് അവധി (റമദാന്‍ 29) ആരംഭിക്കുക. ശവ്വാല്‍ നാലിന് ജോലിക്ക് ഹാജരാകണം. ജൂണ്‍ നാലിനോ അഞ്ചിനോ ആയിരിക്കും പെരുന്നാള്‍.
പൊതുമേഖലക്ക് നല്‍കുന്ന അവധി തന്നെ സ്വകാര്യമേഖലയ്ക്കും നല്‍കണമെന്ന് അടുത്തിടെ അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മേഖലക്ക് ഒരു ദിവസം അധികം കിട്ടിയിട്ടുണ്ട്.

 

 

 

 

 

Latest News