ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി 15 മരണം

മാനുവാസ്- വടക്കന്‍ ബ്രസീലിലെ ആമസോണാസ് സ്‌റ്റേറ്റില്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി 15 മരണം. സ്‌റ്റേറ്റ് തലസ്ഥാനമായ മാനുവാസില്‍നിന്ന് 28 കി.മീ അകലെയുള്ള ജയിലില്‍ രാവിലെ സന്ദര്‍ശക സമയത്തായിരുന്നു ഏറ്റുമുട്ടല്‍. സന്ദര്‍ശകര്‍ക്ക് പങ്കില്ലെന്നും ജയിലിലെ തടവുകാരാണ് ഏറ്റുമുട്ടിയതെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി ഔദ്യോഗിക വക്താവ് മാര്‍ക്കോസ് വിനിഷ്യസ് അല്‍മെയഡ് പറഞ്ഞു.
2017 ല്‍ ഇതേ ജയിലില്‍ 20 മണിക്കൂര്‍ നീണ്ട കലാപത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

Latest News