കോഴി കൂവുന്നതിനെതിരെ പരാതിയുമായി യുവതി 

പുനെ- ദിവസവും രാവിലെ വീടിന് മുന്നിലെത്തി കൂവി ഉണര്‍ത്തുന്ന കോഴിക്കെതിരെ പരാതിയുമായി യുവതി. മഹാരാഷ്ട്രയിലെ പുനെയിലാണ് പൊലീസിന് മുമ്പില്‍ വിചിത്രമായ പരാതിയുമായി യുവതി എത്തിയത്.
ദിവസേനയുള്ള കോഴിയുടെ കൂവല്‍ ഉറക്കത്തിന് തടസമാകുന്നുവെന്നാണ് യുവതി പറയുന്നത്. വെള്ളിയാഴ്ചയാണ് സമര്‍ഥ് സ്‌റ്റേഷനില്‍ യുവതി കോഴിയ്ക്കും ഉടമയ്ക്കുമെതിരെ പരാതി നല്‍കിയത്.
പരാതി ലഭിച്ചയുടനെ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ സഹോദരിയുടെ വീട്ടില്‍ തങ്ങിയപ്പോഴാണ് അവര്‍ക്ക് ഈ അനുഭവം ഉണ്ടായതെന്നും പരാതി നല്‍കിയതിന് തൊട്ടു പിന്നാലെ യുവതി സ്വന്തം വീട്ടിലേക്ക് തിരികെ പോയതായും പൊലീസ് പറഞ്ഞു.
നപരാതിയെ കുറിച്ച് അന്വേഷിക്കാനെത്തിയപ്പോള്‍ യുവതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് യുവതിയുടെ സഹോദരി പറഞ്ഞതായി പൊലീസുദ്യോഗസ്ഥന്‍ അറിയിച്ചു.

Latest News