Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിവാഹാഭ്യര്‍ഥന നിരസിച്ച നടിയ്ക്ക് നേരെ വെടിവെപ്പ്, യുവാവ് അറസ്റ്റില്‍ 

ലഖ്‌നൗ- ഭോജ്പൂരി നടി റിതു സിംഗ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഹോട്ടലില്‍ വെടിവയ്പ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. പങ്കജ് യാദവ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ റോബേര്‍ട്‌സ്ഗഞ്ജില്‍ കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സിനിമാ ഷൂട്ടിംഗിനായി സോമബാന്ദ്ര ജില്ലയിലെ റോബേര്‍ട്‌സ്ഗഞ്ജിലെ ഹോട്ടലില്‍ എത്തിയ നടിയെ പിന്തുടര്‍ന്ന് എത്തിയ പങ്കജ് റിതു സിംഗ് താമസിക്കുന്ന മുറി ചവിട്ടി പൊളിക്കുകയും തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാകുകയും റിതു സിംഗിന്റെ ശബ്ദം കേട്ട് ഓടിവന്ന അണിയറപ്രവര്‍ത്തകര്‍ പങ്കജിനെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചങ്കിലും വെടിയുതിര്‍ക്കുമെന്ന് പ്രതി
ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതിനിടയില്‍ റിതുവിനെ രക്ഷപ്പെടുത്താനെത്തിയ അശോക് എന്നയാള്‍ക്ക് നേരെ പങ്കജ് വെടിയുതിര്‍ത്തു. സാരമായി പരിക്കേറ്റ അശോകിനെ അണിയറപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ഹോട്ടല്‍ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തി റിതുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തി. ആ സമയം ഇയാള്‍ സനിമയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാളായ എസ്പി പാട്ടിലിന് നേരെയും വെടിയുതിര്‍ത്തു. എന്നാല്‍ നിസാര പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടു.തുടര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ റിതുവിനെ പൊലീസ് രക്ഷപ്പെടുത്തുകയും പങ്കജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Latest News