കാസര്‍കോട് സ്വദേശിനി ഷാര്‍ജയില്‍ നിര്യാതയായി

ഷാര്‍ജ- സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ കാസര്‍കോട് സ്വദേശിനി ഷാര്‍ജയില്‍ നിര്യാതയായി. ആറ് മാസം മുമ്പ് ഷാര്‍ജയിലെത്തിയ പെര്‍ള സ്വദേശിനി മര്‍സൂന (28) ആണ് ഹൃദയാഘാതംമൂലം മരിച്ചത്. ഇടിയടുക്ക സ്വദേശി മഹമൂദ്-ഹാജിറ ദമ്പതികളുടെ മകളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ആയിഷ സനദ് മകളാണ്.

 

Latest News