ദുബായ് - കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ പതിനെട്ടുകാരന്‍ ഷാര്‍ജയില്‍ കാറിടിച്ച് മരിച്ചു. ഇഫ്താര്‍ പരിപാടികളില്‍ പങ്കെടുത്ത ശേഷം ഷാര്‍ജയിലെ വീട്ടിലേക്കു മടങ്ങിയ തകടിയില്‍ നിഹാല്‍ ഷാഹിന്‍ (18) ആണു മരിച്ചത്. കഴിഞ്ഞ 23 നു ദുബായ് പൊലീസും സന്നദ്ധ സംഘടനകളും സംയുക്തമായി നടത്തിയ ഇഫ്താര്‍ കിറ്റ് വിതരണത്തില്‍ പങ്കെടുത്ത് മടങ്ങിയ നിഹാലിനെക്കുറിച്ച് അറിവൊന്നും കിട്ടിയിരുന്നില്ല.
രക്ഷിതാക്കള്‍ മകനെ കാണുന്നില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കി. സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വത്തില്‍ മോര്‍ച്ചറികളില്‍ നടത്തിയ അന്വേഷണത്തിലാണ് അല്‍ നഹ്ദയില്‍ നടന്ന അപകടത്തില്‍ മരിച്ചതു നിഹാലാണെന്നു തിരിച്ചറിഞ്ഞത്.
ഷാര്‍ജയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഷാഹിന്‍ തകടിയിലിന്റെയും സലീനയുടെയും മകനാണ്. 25 വര്‍ഷമായി ഷാര്‍ജയില്‍ സ്ഥിര താമസക്കാരാണ് ഇവര്‍. ദുബായ് സെന്‍ട്രല്‍ സ്‌കൂളില്‍ നിന്നു 12–ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിനായി കാത്തിരിക്കുകയായിരുന്നു. സഹോദരന്‍: നിഹാദ് ഷാഹിന്‍.






