വൈകാതെ നേരില്‍ കാണാം; വയനാട്ടുകാര്‍ക്ക് വീണ്ടും രാഹുലിന്റെ നന്ദി

കോഴിക്കോട്- ലോക്സഭ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിച്ച വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് വീണ്ടും നന്ദി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട്ടിലെ വോട്ടര്‍മാരെ നേരില്‍ കാണാനും നന്ദി അറിയിക്കാനും വൈകാതെ നാട്ടിലെത്തുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ എന്നെ വിജയിപ്പിച്ച എന്റെ പ്രിയപ്പെട്ട വോട്ടര്‍മാരോട് നന്ദി അറിയിക്കുന്നതിനും യു ഡി എഫ് പ്രവര്‍ത്തകരെ നേരില്‍ കാണുന്നതിനും ഉടന്‍ മണ്ഡലത്തിലെത്തും. വൈകാതെ നേരില്‍ കാണാം.'' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
നാലേ കാല്‍ ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ രാഹുല്‍ ജയിച്ചത്.

 

Latest News