ബി.ജെ.പിയെ എടുക്കാത്ത കേരളത്തെ അവഹേളിച്ച് സംവിധായകന്‍ രാജസേനന്‍

കൊച്ചി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ ജയിപ്പിക്കാത്ത കേരള ജനതയെ അവഹേളിച്ച് ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍.
കേരളം ഭാരതത്തില്‍ അല്ല എന്നത് നമ്മള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്നന്ന് ഫേസ്ബുക്ക് വീഡിയോയില്‍ രാജസേനന്‍ പറഞ്ഞു.
ഭാരതം ബി.ജെ.പിയും നരേന്ദ്ര മോഡിയും ചേര്‍ന്ന് എടുക്കുകാ, എന്ന് ഞാന്‍ നേരത്തേ പറഞ്ഞിരുന്നു. അക്ഷരാര്‍ഥത്തില്‍ അത് സംഭവിച്ചു. ഭാരതം മോഡിജിയും ബി.ജെ.പിയും ചേര്‍ന്ന് എടുത്തുകഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തിരിച്ചുനല്‍കാന്‍ കഴിയാത്ത രീതിയില്‍ അസാമാന്യ വിജയത്തോടെ എടുത്തു. പക്ഷേ, കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മള്‍ ഒന്നുകൂടി തെളിയിച്ചു എന്നതാണ് ദു:ഖകരമായ സത്യം. കുമ്മനവും കെ സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ ഇവിടെ തോറ്റപ്പോള്‍, തോറ്റത് നന്മയും വിശ്വാസവും മാത്രമാണ്. ജയിച്ചതാണെങ്കിലോ കുറേ അഴിമതിയും കുറേ അക്രമവും. വേറൊന്നുമില്ല, കാലാകാലങ്ങളായി നമ്മളിങ്ങനെ മണ്ടത്തരം കാണിച്ച് തെളിയിച്ചതാണ്. ഇനിയും അനുഭവിക്കുക, അത്രേയുള്ളൂ. പക്ഷേ ഒരു കാര്യം, സ്വന്തം നാടിന് എതിരായിട്ട് ഇങ്ങനെ ചിന്തിക്കുന്ന ഒരു സമൂഹം കേരളത്തിലല്ലാതെ ലോകത്തില്‍ എവിടെയും കാണാന്‍ സാധിക്കില്ല. തീര്‍ച്ചയായും സങ്കടമുണ്ട്, ഒരുപാട് വിഷമമുണ്ട് -രാജസേനന്‍ പറഞ്ഞു.

 

Latest News