പി.സി. ജോര്‍ജിന്റെ മുസ്ലിം വിദ്വേഷ പ്രസംഗം; ഡി.ജി.പിക്ക് പരാതി നല്‍കി

തിരുവനന്തപുരം- മുസ്ലിം സമുദായത്തെ രൂക്ഷമായി അധിക്ഷേപിച്ച പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജിനെതിരെ യു.എ.പി.എ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. പി.സി ജോര്‍ജിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പി.സി.ജോര്‍ജ് തന്നെ ഈ ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചതായും പരാതിക്കാര്‍ ആരോപിക്കുന്നു. ഒരാള്‍ പി.സി. ജോര്‍ജിനെ ഫോണില്‍ സംസാരിച്ച് സംസാരിക്കുന്നതാണ് ഓഡിയോ.
മുസ്്‌ലിം- ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പി.സി.ജോര്‍ജിന്റെ പരാമര്‍ശങ്ങളെന്ന് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് പ്രശ്‌നം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടും മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന ഇത്തരത്തില്‍ പി.സി ജോര്‍ജ് പ്രസ്താവന നടത്തിയതായി ഈരാറ്റുപേട്ട സ്വദേശീകളായ അമീന്‍, റിയാസ് എന്നിവര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ഓഡിയോ പുറത്തുവന്നതിനു പിന്നാലെ മുസ്്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ടിയില്‍ പി.സി. ജോര്‍ജിനെതിരെ പ്രകടനം നടത്തിയിരുന്നു.

 

Latest News