കേരളത്തില്‍ 2024ല്‍ താമര  വിരിയും- ഷാനവാസ് ഹുസൈന്‍

ന്യൂദല്‍ഹി- കേരളത്തില്‍ അടുത്ത തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് മുന്‍ കേന്ദ്ര മന്ത്രി ഷാനവാസ് ഹുസൈന്‍. ബിജെപി പ്രതീക്ഷ വെച്ച മണ്ഡലമായ പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയിക്കാന്‍ സാധിക്കാത്തതാണ് പാര്‍ട്ടിയെ നിരാശപ്പെടുത്തുന്നത്. പാര്‍ട്ടിയുടെ തോല്‍വി വലിയ ചര്‍ച്ചയായിരിക്കുകയാണ്.  അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. ലോക്‌സഭയില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാനായില്ല. പക്ഷേ ബിജെപി ഈ നില മാറ്റിമറിക്കും. ത്രിപുരയില്‍ സംഭവിച്ചത് പോലെ അടുത്തതവണ വന്‍ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. അമേഠിയിലെ ജനങ്ങള്‍ രാഹുലിന്റെ ഒളിച്ചോട്ടത്തെ മനസ്സിലാക്കിയെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു. വയനാട്ടിലേക്ക് അദ്ദേഹം ഒളിച്ചോടുകയായിരുന്നു. ഇതിന് അമേഠിയിലെ ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് സ്മൃതി ഇറാനിയുടെ വിജയം. ഇവിഎമ്മുകളെ പഴിച്ച് തോല്‍വി മറയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു. കേരളത്തില്‍ രണ്ട് സീറ്റ് വരെ നേടുമെന്നാണ് ബിജെപി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരുന്ന ഉറപ്പ്. 

Latest News