മോഡിയ്ക്ക് ലാലേട്ടന്റെ അഭിനന്ദനം 

കൊച്ചി-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് വീണ്ടും അധികാരത്തിലേക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് നടന്‍ മോഹന്‍ലാല്‍. ട്വിറ്ററിലൂടെയായിരുന്നു താരം പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ചത്.'ബഹുമാനപ്പെട്ട നരേന്ദ്ര മോഡിജി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍' മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു. മോഹന്‍ലാലിന് പുറമേ രജനികാന്തും, ലോക നേതാക്കളും, സമൂഹമാധ്യമങ്ങളിലൂടെ മോഡിയെ അഭിനന്ദിച്ച്  രംഗത്തെത്തിയിരുന്നു.
ബഹുമാനപ്പെട്ട നരേന്ദ്ര മോഡിജിയ്ക്ക് എല്ലാ ആശംസകളും നേരുന്നു. നിങ്ങള്‍ അത് നേടിയെടുത്തു. ദൈവം അനുഗ്രഹിക്കട്ടെ- രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചിരുന്നു.

Latest News