Sorry, you need to enable JavaScript to visit this website.

മലപ്പുറത്തും പൊന്നാനിയിലും യു.ഡി.എഫിന് ആധിപത്യം

മലപ്പുറം- പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ യു.ഡി.എഫിന് സര്‍വാധിപത്യം. രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെയും എല്ലാ നിയമസഭാ മണ്ഡല പരിധിയിലും ഭൂരിപക്ഷം നേടിക്കൊണ്ടാണ് പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും മികച്ച വിജയം നേടിയത്.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി വിജയിച്ചത് 2,60,153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. കുഞ്ഞാലിക്കുട്ടിക്ക് 5,89,873 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രധാന എതിരാളി സി.പി.എമ്മിലെ വി.പി സാനുവിന് 3,29,720 വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പിയിലെ വി.ഉണ്ണികൃഷ്ണന്‍ 82,332 വോട്ടുകള്‍ നേടി. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അബ്ദുല്‍ മജീദ് ഫൈസി 19,106 വോട്ടുകളും പി.ഡി.പിയുടെ നിസാര്‍ മേത്തര്‍ 3687 വോട്ടുകളും നേടി.

http://malayalamnewsdaily.com/sites/default/files/2019/05/23/p12subair-eection-photo-et-mat23.jpg
ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലത്തിലും പി.കെ. കുഞ്ഞാലിക്കുട്ടി ഭൂരിപക്ഷം നിലനിര്‍ത്തി. കൊണ്ടോട്ടി മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടി 87,561 വോട്ടുകള്‍ നേടിയപ്പോള്‍ സാനു 48,248 വോട്ടുകളും വി.ഉണ്ണികൃഷ്ണന്‍ 13,832 വോട്ടുകളുമാണ് നേടിയത്.
മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടുകള്‍ (യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ എന്ന ക്രമത്തില്‍):
മഞ്ചേരി 85579, 49531, 11575.
പെരിന്തല്‍മണ്ണ 75867, 56829, 9851.
മങ്കട 85193, 49928, 10160.
മലപ്പുറം 94704, 49728, 7343.
വേങ്ങര 82388, 30500, 7504.
വള്ളിക്കുന്ന് 73861, 44339, 21802.
പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഇടതു മുന്നണിക്ക് ആധിപത്യമുണ്ടായിരുന്ന നിയമസഭാ മണ്ഡലങ്ങളിലും ഇത്തവണ യു.ഡി.എഫ് ഭൂരിപക്ഷം നേടി. പൊന്നാനി, തവനൂര്‍, തൃത്താല, മണ്ഡലങ്ങളിലാണ് യു.ഡി.എഫിന്റെ കടന്നു കയറ്റം. യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍ 1,93,230 വോട്ടുകള്‍ക്കാണ് വിജയിച്ചത്. അദ്ദേഹത്തിന് 5,21,438 വോട്ടുകളും എതിര്‍ സ്ഥാനാര്‍ഥി ഇടതു സ്വതന്ത്രന്‍ പി.വി അന്‍വറിന് 3,28,208 വോട്ടുകളും ലഭിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥി വി.ടി രമ 1,10,430 വോട്ടുകള്‍ നേടി. എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.സി നസീറിന് 18,114 വോട്ടുകളും പി.ഡി.പി സ്ഥാനാര്‍ഥി പൂന്തുറ സിറാജിന് 6122 വോട്ടുകളുമാണ് ലഭിച്ചത്.
നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടുകള്‍ (യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ എന്ന ക്രമത്തില്‍):
തിരൂരങ്ങാടി 84428, 38444, 10663.
താനൂര്‍ 75210, 43044, 14791.
തിരൂര്‍ 90734, 49349, 11365.
കോട്ടക്കല്‍ 87795, 45596, 13506.
 തവനൂര്‍ 62481, 50128, 20769.
പൊന്നാനി 61294, 51555, 17498.
തൃത്താല 58496, 50092, 21838.

 

 

Latest News