പാക് ജയം ആഘോഷിച്ചു; ഭോപാലില്‍ 15 പേര്‍ അറസ്റ്റില്‍, കാസര്‍കോട്ട് 20 പേര്‍ക്കെതിരെ കേസ്

ഭോപാലില്‍ അറസ്റ്റിലായവര്‍

ഭോപാല്‍ - ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ചുവെന്നാരോപിച്ച് മധ്യപ്രദേശ് പോലീസ് 15 പേരെ അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റത്തിന് ഇവരെ വേണമെങ്കില്‍ ജീവപര്യന്തം തടവിലിടാം. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ബുര്‍ഹാന്‍പൂര്‍ പോലീസാണ് കേസെടുത്തത്.
കാസര്‍കോട്ട് ആഹ്ലാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ച സംഭവത്തില്‍ 20 പേര്‍ക്കെതിരെ ബദിയഡുക്ക പോലീസാണ് കേസെടുത്തത്. കുംബഡാജെ ചെക്കുഡലിലെ റസാഖ്, മസൂദ്, സിറാജ് തുടങ്ങി 20 പേര്‍ക്കെതിരെയാണ് കേസ് ബി.ജെ.പി കുംബഡാജെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ഷെട്ടി ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.
 

Latest News