സരിത നായര്‍ക്ക് അമേത്തിയില്‍ 569 വോട്ടുകള്‍ 

ലഖ്‌നൗ- അമേത്തിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സരിത എസ്. നായർക്ക് 568 വോട്ടും ഒരു പോസ്റ്റൽ വോട്ടും ഉൾപ്പെടെ 569 വോട്ട് ലഭിച്ചു. നേരത്തെ വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിക്കാന്‍ സരിത എസ്. നായര്‍ പത്രിക നല്‍കിയിരുന്നെങ്കിലും തള്ളിപ്പോയിരുന്നു. ഇതോടെയാണ് അമേത്തിയിലെത്തി സരിത എസ്. നായര്‍ പത്രിക സമര്‍പ്പിച്ച് മത്സരത്തിനിറങ്ങിയത്. പച്ചമുളകായിരുന്നു അവരുടെ ചിഹ്നം. 
രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് തിരിച്ചടി നേരിട്ടു. ഏറ്റവും ഒടുവിലത്തെ ഫലസൂചനകള്‍ പ്രകാരം ബി.ജെ.പി. സ്ഥാനാര്‍ഥി സ്മൃതി ഇറാനിയാണ് അമേത്തിയില്‍ ലീഡ് ചെയ്യുന്നത്. രാഹുല്‍ ഗാന്ധി പിന്നിലാണ്.  

Latest News