ന്യൂദൽഹി- ദേശീയ തലത്തിൽ കോൺഗ്രസിനെ പിന്തള്ളി ബി.ജെ.പി കുതിക്കുന്നു. ബി.ജെ.പി 292 സീറ്റുമായി മുന്നിലെത്തുമ്പോൾ കോൺഗ്രസ് 106 സീറ്റുമായി പിറകിലുണ്ട്. മറ്റുള്ളവർ 92 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ സീറ്റെണ്ണം കൂട്ടി മുന്നേറ്റം കാഴ്ച്ചവെക്കുന്നുണ്ട്. 44 സീറ്റുകളാണ് കോൺഗ്രസ് ഇത്തവണ 2014 ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ ലീഡ് ചെയ്യുന്നത്. അതേസമയം കേരളത്തിൽ യു.ഡി.എഫ് വ്യക്തമായ മുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്. കേരളത്തിലെ ഇരുപത് സീറ്റുകളിലും യു.ഡി.എഫ് ഒരു ഘട്ടത്തിൽ മുന്നിലെത്തി.






