ആകാംക്ഷയോടെ കാത്തിരിപ്പ്; വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും

ന്യൂദല്‍ഹി- രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്നറിയാം. രാവിലെ എട്ടു മണി മുതല്‍ രാജ്യത്തുടനീളം വോട്ടെണ്ണല്‍ ആരംഭിക്കും. പ്രചാരണ രംഗത്ത് പ്രതിപക്ഷം ഏറെ പ്രതീക്ഷകളോടെ മുന്നേറിയെങ്കിലും എന്‍ഡിഎ വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തുടര്‍ന്ന് രാജ്യം ആകാംക്ഷയോടെയാണ് ഫലം കാത്തിരിക്കുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ കരുത്തില്‍ ഒരു മുന്നണി അധികാരത്തിലെത്തുമോ എന്നും രാജ്യം ഉറ്റു നോക്കുകയാണ്. ഫലം പ്രതികൂലമായാല്‍ ബിജെപിയുടെ നീക്കം എന്താകുമെന്നും പ്രതിപക്ഷം ആശങ്കയോടെ കാത്തിരിക്കുകയാണ്.

ഏഴു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ തുടക്കം ഏപ്രില്‍ 11ന് ആയിരുന്നു. മേയ് 19-ന് അവസാനിച്ചു. മൂന്നാം ഘട്ടത്തില്‍ ഏപ്രില്‍ 23നായിരുന്നു കേരളത്തില്‍ വോട്ടെടുപ്പ്. സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രവചനം.
 

Latest News