Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹറമൈൻ ട്രെയിൻ തായിഫിലേക്കും മീഖാത്തിലേക്കും നീട്ടണമെന്ന് ശൂറ

റിയാദ് - മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് പൂർത്തിയാക്കിയ ഹറമൈൻ ഹൈസ്പീഡ് റെയിൽവെ തായിഫ് എയർപോർട്ടിലേക്കും മീഖാത്തിലേക്കും ദീർഘിപ്പിക്കുന്നതിനെ കുറിച്ച സാധ്യതാ പഠനം നടത്തണമെന്ന് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. ജിദ്ദ എയർപോർട്ടിലെ തിരക്ക് കുറക്കുന്നതിനും ഹജ്, ഉംറ തീർഥാടകരുടെയും വിനോദ സഞ്ചാരികളുടെയും നീക്കം സുഗമമാക്കുന്നതിനും സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷനും പൊതുഗതാഗത അതോറിറ്റിയും മറ്റു ബന്ധപ്പെട്ട വകുപ്പുകളും ഏകോപനം നടത്തി ഇക്കാര്യത്തിൽ പഠനം നടത്തണമെന്നാണ് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടത്. 


റെയിൽ ഗതാഗത മേഖലയിൽ നിയമിക്കുന്നതിന് യോഗ്യരായ സൗദികളെ വാർത്തെടുക്കുന്നതിന് പ്രത്യേക കോളേജ് സ്ഥാപിക്കുന്നതിനെ കുറിച്ചും സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷനും പൊതുഗതാഗത അതോറിറ്റിയും മറ്റു ബന്ധപ്പെട്ട വകുപ്പുകളും ഏകോപനത്തോടെ പഠനം നടത്തണമെന്നും നിർദേശമുണ്ട്. സൗദി റെയിൽവെ കമ്പനിയുടെ ഉടമസ്ഥതയിലേക്ക് മാറുന്ന, ജനവാസ കേന്ദ്രങ്ങളിലെ സ്ഥലങ്ങളും വസ്തുവകകളും വികസിപ്പിക്കുന്നതിനും നിക്ഷേപ ലക്ഷ്യത്തോടെ പ്രയോജനപ്പെടുത്തുന്നതിനും സർക്കാർ ഉടമസ്ഥതയിൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനി സ്ഥാപിക്കുന്ന കാര്യം പഠിക്കണമെന്നും ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. റിയാദ്-അൽഹസ-ദമാം റൂട്ടിൽ ട്രെയിൻ യാത്രാ സമയം കുറക്കുന്നതിനും യാത്രക്കാരുടെ എണ്ണവും വരുമാനവും വർധിപ്പിക്കുന്നതിനും അത്യാധുനിക അതിവേഗ ട്രെയിനുകൾ സർവീസിന് ഉപയോഗിക്കുന്നതിന് സാധിക്കുന്നതിന് നിലവിലെ റെയിൽപാതകളുടെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷനോട് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. 

Latest News