കാമുകി ചതിച്ചെന്ന് സംശയിച്ച് കൊല, രക്തത്തില്‍ കുളിച്ച് പോലീസ് സ്റ്റേഷനില്‍

അജ്മാന്‍- കാമുകിയെ കൊന്ന് രക്തത്തില്‍ കുളിച്ച് അജ്മാന്‍ പോലീസ് സ്റ്റേഷനിലെത്തിയയാളെ അറസ്റ്റ് ചെയ്തു. തന്റെ സഹപ്രവര്‍ത്തകനെ ഇയാള്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തു.
കാമുകി തന്നെ ചതിക്കുകയും സഹപ്രവര്‍ത്തകനോട് അടുക്കുകയും ചെയ്യുകയാണെന്ന് സംശയിച്ചാണ് അറബ് വംശജന്‍ ക്രൂരകൃത്യം ചെയ്തത്. കൊലപാതകം നടത്തിയ ശേഷം അല്‍ മദീന സിറ്റിയിലെ പോലീസ് സ്റ്റേഷനിലേക്ക് ചെന്ന ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി ചെയ്യുന്ന ഇയാള്‍ മൂന്നു വര്‍ഷമായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. കുറച്ചുനാളായി ബന്ധത്തില്‍ വിള്ളല്‍ വീണതോടെയാണ് കാമുകിയെ കൊല്ലാന്‍ തീരുമാനിച്ചത്. സഹപ്രവര്‍ത്തകനെ തലക്കടിച്ച് മുറിവേല്‍പിച്ച ശേഷമാണ് ഇയാള്‍ കാമുകിയെ കൊന്നത്.

 

Latest News