ഇന്ത്യന്‍ കുടുംബം ഒഴുക്കില്‍ പെട്ട ദുരന്തം; നാല് മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു

മസ്‌കത്ത്-ഒമാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ ആറംഗ ഇന്ത്യന്‍ കുടുംബത്തിലെ രണ്ടാമത്തെ മൃതദേഹം കണ്ടെത്തി. വാദി ബനീ ഖാലിദിലാണ് നാലു ദിവസം മലവെള്ളപ്പാച്ചിലില്‍ മുംബൈ സ്വദേശികളെ കാണാതായത്.
തിരച്ചില്‍ തുടരുകയാണെന്നും ഇന്ന് രാവിലെയാണ് ഒരു മൃതദേഹം കൂടി ലഭിച്ചതെന്നും ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഒരു മൃതദേഹം കണ്ടെത്തിയത്. മഹാരാഷ്ട്ര സ്വദേശി ശബ്‌ന ബീഗത്തിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നത്.  അപകടത്തില്‍നിന്ന് രക്ഷപ്പെട്ട സര്‍ദാര്‍ ഫസല്‍ അഹമ്മദിന്റെ മാതാവാണ് ശബ്‌ന ബീഗം.
ബാക്കി മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വാദി ബനീ ഖാലിദിലെ താഴ്‌വരകള്‍ മുതല്‍ സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് വരെയാണ് തിരച്ചില്‍ നടത്തുന്നത്.
ഏഴുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ച വാഹനം കനത്ത മഴക്കുശേഷം പൊടുന്നനെ ഉണ്ടായപ്രളയത്തില്‍ അകപ്പെടുകയായിരുന്നു. വാഹനത്തില്‍നിന്നും പുറത്തേക്കു ചാടിയ ഫസല്‍ അഹമ്മദ് മരത്തില്‍ പിടിച്ചാണ് രക്ഷപ്പെട്ടത്. വിനോദസഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദ് സന്ദര്‍ശിച്ച് മടങ്ങിവരുന്ന വഴിയാണ് ഇവര്‍ ഒഴുക്കില്‍ പെട്ടത്.

 

Latest News